Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slipping

നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവം. അനുപമ വിതുര -ചന്തമുക്ക് താവയ്ക്കല്‍ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കല്‍ ആറ്റിലെ പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു. കൂടെയുള്ളവര്‍ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. 

ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Latest News

Corehub Up